പിഎസ്‌സി പരീക്ഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റണമെന്ന് സപര്യ സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. സ്‌കൂൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7:15-ന് നടത്തുന്ന പരീക്ഷയും അത് രാവിലെ 7 മണിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കവും ഉദ്യോഗാർത്ഥികൾക്കും സ്കൂൾ അധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി.


പരീക്ഷാ സമയം മാറ്റുന്നത് ഈ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുമെന്നും പരീക്ഷാ നടത്തിപ്പിനെ ബാധിക്കുമെന്നും സമിതി പറഞ്ഞു. "പുതിയ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെയും അധ്യാപകരുടെയും ദിനചര്യകളെ താളം തെറ്റിക്കും. ശനിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പരീക്ഷകൾ ക്രമീകരിക്കുന്നത് എല്ലാവർക്കും പ്രയോജനകരമാകും," സപര്യ സാംസ്ക്‌കാരിക സമിതിയുടെ രക്ഷാധികാരിയായ ഡോ. ആർ. സി. കരിപ്പത്ത് പറഞ്ഞു.
ഈ വിഷയത്തിൽ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഉദ്യോഗാർത്ഥികളുടെ പക്ഷത്ത് നിന്ന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സപര്യ ആവശ്യപ്പെട്ടു.
Saparya Samskriti Samiti wants PSC exams to be shifted to 2 pm on Saturday